Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Joseph Pavwathil

ആര്‍ച്ച്ബിഷപ് മാർ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഉദ്ഘാടനം 21ന്

കോ​ട്ട​യം: ആ​ര്‍ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ച​ങ്ങ​നാ​ശേ​രി കു​രി​ശുംമൂ​ട് മീ​ഡി​യ വി​ല്ലേ​ജി​ല്‍ ക​ര്‍ദി​നാ​ള്‍ ഡോ. ​ഓ​സ്വാ​ള്‍ഡ് ഗ്രേ​ഷ്യ​സ് നി​ര്‍വ​ഹി​ക്കും. സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്, മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഡോ. ​ജാ​ന്‍സി ജെ​യിം​സ്, ടി. ​മു​ര​ളി വ​ല്ല​ഭ​ന്‍, ട്ര​സ്റ്റ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ഡോ. ​സി​റി​യ​ക് തോ​മ​സ്, സെ​ക്ര​ട്ട​റി ഡോ. ​പി.​ജെ. തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചാ​ണ് ആ​ര്‍ച്ച് ബി​ഷ​പ് ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ എ​ന്ന പേ​രി​ല്‍ ഒ​രു പ​ബ്ലി​ക് ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച​ത്.

ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ര​ക്ഷാ​ധി​കാ​രി​യും ബി​ഷ​പ് മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് ആ​ദ്യ ട്ര​സ്റ്റി​യും മു​ന്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് ചെ​യ​ര്‍മാ​നും, റ​വ.​ഡോ. ഫി​ലി​പ്പ് നെ​ല്‍പ്പു​രപ്പറ​മ്പി​ല്‍ വൈ​സ് ചെ​യ​ര്‍മാ​നും, ഡോ. ​പി.​ജെ. തോ​മ​സ് സെ​ക്ര​ട്ട​റി​യും, ഫാ. ​ജെ​യിം​സ് കു​ന്ന​ത്ത് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും, എ​ബ്രാ​ഹം ജോ​ര്‍ജ് പ​റ​മ്പി​ല്‍ ട്ര​ഷററു മാ​യു​ള്ള ട്ര​സ്റ്റി​ന്‍റെ ആ​സ്ഥാ​നം ച​ങ്ങ​നാ​ശേ​രി​യാ​ണ്.

മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ദ​ര്‍ശ​ന​ങ്ങ​ളും പ്ര​ബോ​ധ​ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും സം​ര​ക്ഷി​ക്കു​ക​യും പ​ഠ​ന​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം അ​ദ്ദേ​ഹം ആ​ധി​കാ​രി​ക​മാ​യി ഇ​ട​പെ​ട്ട വൈ​ജ്ഞാ​നി​ക മേ​ഖ​ല​ക​ളാ​യ ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യും ന്യൂ​ന​പ​ക്ഷാ​വകാ​ശ​ങ്ങ​ളും, പൊ​തു​വി​ദ്യാ​ഭ്യാ​സം, മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ള്‍, സ​ഭൈ​ക്യ സം​രം​ഭ​ങ്ങ​ള്‍, മ​താ​ന്ത​ര​സം​വാ​ദം, സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ ആ​രാ​ധ​നാ​ക്ര​മ​വും ദൈ​വ​ശാ​സ്ത്ര​വും പ​രി​വ​ര്‍ത്തി​ത ക്രൈ​സ്ത​വ​രു​ടെ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന നീ​തി എ​ന്നി ത​ല​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഫൗ​ണ്ടേ​ഷ​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ആ​ന്‍റ​ണി എ​ത്ത​ക്കാ​ട്ട്, റ​വ.​ഡോ. ഫി​ലി​പ്പ് നെ​ല്‍പ്പു​രപ്പ ​റ​ന്പി​ൽ, ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​പി.​ജെ. തോ​മ​സ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Latest News

Up